kuldeep yadav achieves career best
ഐസിസിയുടെ ടി20 റാങ്കിങ്ങില്‍ കരിയറിലെ ഏറ്റവും മികച്ച നേട്ടത്തിലെത്തി ഇന്ത്യന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ന്യൂസിലന്‍ഡിലും ഓസ്‌ട്രേലിയയിലും നടന്ന പരമ്പരയിലെ പ്രകടനത്തിലൂടെ കുല്‍ദീപ് മൂന്നാം റാങ്കില്‍നിന്നും രണ്ടിലെത്തി. അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍ മാത്രമാണ് ഇനി കുല്‍ദീപിന് മുന്നിലുള്ളത്. ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി.